*** ഉദുമ ഗ്രാമപഞ്ചായത്തിന്‍റെ വെബ് സൈറ്റിലേക്ക് സ്വാഗതം ***

ഉദുമ ഗ്രാമപഞ്ചായത്ത്

ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്. പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം ,വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിച്ചിരിക്കുന്നു.

എന്‍ ചന്ദ്രന്‍

പ്രസിഡൻ്റ്

ഫൗസിയ പി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹംസ എ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മംഗളാവതി എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ലക്ഷ്മി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ആദിത്യന്‍ എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ബ്ലോക്ക് പഞ്ചായത്ത്          :  കാഞ്ഞങ്ങാട്

വാര്‍ഡുകള്‍    : 23

നിയമസഭാ മണ്ഡലം : ഉദുമ

ലോകസഭാ മണ്ഡലം : കാസറഗോഡ്

ഉള്‍പ്പെടുന്ന  വില്ലേജുകള്‍ : ഉദുമ, ബാര, കോട്ടിക്കുളം

വിസ്തീര്‍ണ്ണം  :  23.54 ചതുരശ്ര കിലോ മീറ്റര്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

കാസര്‍ഗോഡ് ജില്ലയില്‍, ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഉദുമ, ബാര, കോട്ടിക്കുളം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ്  ഉദുമ ഗ്രാമ പഞ്ചായത്ത്. 23.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍  വടക്ക്: ചെമ്മനാട് പഞ്ചായത്തും, തെക്ക്: പള്ളിക്കര പഞ്ചായത്തും, കിഴക്ക്: പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളും, പടിഞ്ഞാറ്: അറബിക്കടലുമാണ്. ഇന്നത്തെ ഉദുമ പഞ്ചായത്തിന്റെ ചരിത്രം പൂര്‍ത്തിയാകുന്നത് 1962 ലെ പഞ്ചായത്ത് പുനര്‍ വിഭജനത്തോടെയാണ്. അതിനു മുമ്പ് പഞ്ചായത്തിലെ ഇന്നത്തെ കോട്ടിക്കുളം (പഴയ പള്ളിക്കര-2) ഗ്രാമം പള്ളിക്കര പഞ്ചായത്തിലായിരുന്നു. 1940 ലായിരുന്നു ഉദുമ പഞ്ചായത്ത് രൂപം കൊണ്ടത്. 1942 ലാണ് ആദ്യത്തെ ഭരണസമിതി നിലവില്‍ വരുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം....

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷൻ തൂഫാൻ 2.0 ദി നാര്‍ക്കോ ഹണ്ട്

ഉദുമ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0 – ദി നാർക്കോ ഹണ്ട്’ സംഘടിപ്പിച്ചുഉദുമ, സെപ്റ്റംബർ 28: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0 – ദി നാർക്കോ ഹണ്ട്’ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഉദുമ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത