*** ഉദുമ ഗ്രാമപഞ്ചായത്തിന്‍റെ വെബ് സൈറ്റിലേക്ക് സ്വാഗതം ***
ഓപ്പറേഷൻ തൂഫാൻ 2.0

September 26, 2026

ഓപ്പറേഷൻ തൂഫാൻ 2.0

2026 സെപ്റ്റംബർ 28 മുതൽ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഗ്രാമങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയും പഞ്ചായത്ത് തലത്തിൽ ജനപങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. എല്ലാ പഞ്ചായത്ത് വാർഡുകളിലും നാർക്കോ ഹണ്ട്/ജനജാഗ്രതാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

ഓപ്പറേഷൻ തൂഫാൻ 2.0 – ലഹരിക്കെതിരെ ജനകീയ പ്രതിരോധം
ലഹരി മുക്ത സമൂഹം സൃഷ്ടിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0ന്റെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്തിൽ ജനപങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും ജനജാഗ്രതാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നു. യുവജനങ്ങളെയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും പങ്കാളികളാക്കി ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും

ഓപ്പറേഷൻ തൂഫാൻ 2.0