കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ അവസര വർധന, കൃഷി-മത്സ്യബന്ധന മേഖലകളുടെ പുനരുജ്ജീവനം, ശുചിത്വവും ആരോഗ്യവും ഉറപ്പാക്കൽ, എല്ലാവർക്കും കുടിവെള്ളവും ഭവനവും ലഭ്യമാക്കൽ, സ്ത്രീ-ശിശു സൗഹൃദ സമൂഹം സൃഷ്ടിക്കൽ, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള ജനകീയവും ഉൾക്കൊള്ളുന്നതുമായ ഗ്രാമവികസനമാണ് പഞ്ചായത്തിന്‍റെ വികസന കാഴ്ചപ്പാട്.
ദൗത്യം
- ജനങ്ങളുടെ ആവശ്യങ്ങളും പ്രാദേശിക സാധ്യതകളും അടിസ്ഥാനമാക്കി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുക.
- കാർഷിക, മത്സ്യബന്ധന, ചെറുകിട സംരംഭ മേഖലകളെ ശക്തിപ്പെടുത്തി സാമ്പത്തിക സ്വയംപര്യാപ്തത വർധിപ്പിക്കുക.
- ശുദ്ധജലം, ആരോഗ്യപരിപാലനം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
- സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി വിഭാഗങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സാമൂഹിക-സാമ്പത്തിക പുരോഗതി ഉറപ്പാക്കുക.
- യുവാക്കൾക്ക് തൊഴിൽപരിശീലനവും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുക.
- പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണവും ശക്തിപ്പെടുത്തി ശുചിത്വ ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.
- ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക