ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
കാസര്‍ഗോഡ് ജില്ലയില്‍, ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഉദുമ, ബാര, കോട്ടിക്കുളം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഉദുമ ഗ്രാമ പഞ്ചായത്ത്. 23.54 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്: ചെമ്മനാട് പഞ്ചായത്തും, തെക്ക്: പള്ളിക്കര പഞ്ചായത്തും, കിഴക്ക്: പള്ളിക്കര, ചെമ്മനാട് പഞ്ചായത്തുകളും, പടിഞ്ഞാറ്: അറബിക്കടലുമാണ്. ഇന്നത്തെ ഉദുമ പഞ്ചായത്തിന്റെ ചരിത്രം പൂര്‍ത്തിയാകുന്നത് 1962 ലെ പഞ്ചായത്ത് പുനര്‍ വിഭജനത്തോടെയാണ്. അതിനു മുമ്പ് പഞ്ചായത്തിലെ ഇന്നത്തെ കോട്ടിക്കുളം (പഴയ പള്ളിക്കര-2) ഗ്രാമം പള്ളിക്കര പഞ്ചായത്തിലായിരുന്നു. 1940 ലായിരുന്നു ഉദുമ പഞ്ചായത്ത് രൂപം കൊണ്ടത്. 1942 ലാണ് ആദ്യത്തെ ഭരണസമിതി നിലവില്‍ വരുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശം....
കൂടുതൽ വായിക്കുക