*** ഉദുമ ഗ്രാമപഞ്ചായത്തിന്‍റെ വെബ് സൈറ്റിലേക്ക് സ്വാഗതം ***
ഓപ്പറേഷൻ തൂഫാൻ 2.0 - കൂട്ടയോട്ടം

October 24, 2026

ഓപ്പറേഷൻ തൂഫാൻ 2.0 - കൂട്ടയോട്ടം

ഉദുമ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 കൂട്ടയോട്ടം 2026 ഒക്ടോബർ 23-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് GUPS കോട്ടിക്കുളം മുതൽ ഉദുമ ടൗൺ വരെ നടന്നു.

പരിപാടിയുടെ ഉദ്ഘാടനം ശ്രീ. കെ. നിലകണ്ഠൻ, ബഹു. ഉദുമ എം.എൽ.എ. നിർവഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രൻ നാലാംവാതുക്കൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

ലഹരിക്കെതിരായ ബോധവൽക്കരണം ശക്തിപ്പെടുത്തുക, യുവജനങ്ങളെയും പൊതുജനങ്ങളെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങൾ.ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പരിപാടിയുടെ സന്ദേശം.

Operaration Toofan Marathon