ഓപ്പറേഷൻ തൂഫാൻ 2.0 ദി നാര്‍ക്കോ ഹണ്ട്
September 29, 2026
ഉദുമ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0 – ദി നാർക്കോ ഹണ്ട്’ സംഘടിപ്പിച്ചു
ഉദുമ, സെപ്റ്റംബർ 28: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉദുമ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0 – ദി നാർക്കോ ഹണ്ട്’ എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രൻ നാലാംവാതുക്കൽ നിർവഹിച്ചു. ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീ. അജിത് കുമാർ പി. മുഖ്യാതിഥിയായി പങ്കെടുത്തു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, ലഹരി വിരുദ്ധ നിയമങ്ങൾ, യുവാക്കളിലും സമൂഹത്തിലും ലഹരി ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ബേക്കൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. സുജിത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഹരിതകർമ്മസേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ ജനകീയ പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ ചൂണ്ടിക്കാട്ടി