*** ഉദുമ ഗ്രാമപഞ്ചായത്തിന്‍റെ വെബ് സൈറ്റിലേക്ക് സ്വാഗതം ***
സ്വച്ഛതാ ഹി സേവാ- മെഗാ ശുചീകരണം

October 1, 2026

ഗാന്ധി ജയന്തിയോടനുബന്ധിച്ച് “സ്വച്ഛതാ ഹി സേവാ” – മെഗാ ശുചീകരണം
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉദുമ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ **“സ്വച്ഛതാ ഹി സേവാ”**യുടെ ഭാഗമായി മെഗാ ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കുന്നു.
നമ്പ്യാർ കീച്ചൽ മുതൽ ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ് വരെ നടത്തുന്ന മെഗാ ശുചീകരണ പ്രവർത്തനത്തിൽ ഹരിതകർമ്മസേന, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളാകും.
ശുചിത്വമുള്ള നാടിനായി, മാലിന്യമുക്തമായ ഉദുമയ്ക്കായി എല്ലാവരും ഈ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്ഥലം: നമ്പ്യാർ കീച്ചൽ – ഉദുമ ഗ്രാമപഞ്ചായത്ത്
തീയതി: 02/10/2026
പരിപാടി: സ്വച്ഛതാ ഹി സേവാ – മെഗാ ശുചീകരണം
ഉദുമ ഗ്രാമപഞ്ചായത്ത്

SWACHHTA HI SEVA 2026